വർക്കല: വർക്കലയിലെ പ്രധാന ഉപ ടൗണായ പുന്നമൂട് ജങ്ഷനിൽ സി.സി.ടി.വി കാമറകൾ മിഴി തുറന്നു. സമ്മേളനത്തിെൻറ ഉദ്ഘാടനവും സ്വിച്ച് ഓൺ കർമവും വി. ജോയി എം.എൽ.എ നിർവഹിച്ചു. വ്യാപാരിവ്യവസായി ഏകോപന സമിതി പുന്നമൂട് ടൗൺ യൂനിറ്റ് പ്രസിഡൻറ് ബി. പ്രേംനാഥ് അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ വർക്കല കഹാർ, നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വൈസ് ചെയർമാൻ എസ്. അനിജോ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് പെരിങ്ങമ്മല രാമചന്ദ്രൻ, മേഖല പ്രസിഡൻറ് ബി. ജോഷിബാസു, കൗൺസിലർമാരായ രാജി സുനിൽ, പ്രിയ ഗോപൻ, വർക്കല പൊലീസ് എസ്.ഐമാരായ ശ്യാംജി, ബിപിൻ പ്രകാശ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കെ. രാജേന്ദ്രൻ നായർ, ഷാഹുൽ ഹമീദ്, എ. പ്രദീപ് കുമാർ, എസ്. അജികുമാർ എന്നിവർ സംസാരിച്ചു. അഞ്ച് ലക്ഷം ചെലവിട്ടാണ് വ്യാപാരി-വ്യവസായി പുന്നമൂട് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ കാമറ സംവിധാനം സ്ഥാപിച്ചത്. സംരംഭത്തിന് സാമ്പത്തിക സഹായം നൽകിയ പ്രവാസികളെയും വ്യാപാരികളെയും വർക്കല കഹാർ ഉപഹാരം നൽകി ആദരിച്ചു. പൊതുപ്രവേശനപരീക്ഷയിൽ മികച്ച വിജയം നേടിയ ജിതിൻ എസ്. കുമാറിന് വിദ്യാർഥി പ്രതിഭക്കുള്ള അവാർഡ് നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.