കുന്നത്തുകാൽ: ശ്രീ ചിത്തിര തിരുനാൾ െറസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ ബുധനാഴ്ച നടക്കും. രാവിലെ 9.30ന് വി.എസ്.എസ്.സി ഗ്രൂപ് ഡയറക്ടർ ഡോ. ശ്യാം മോഹൻ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ 500ൽ അധികം കുട്ടികൾ പ്രോജക്ടുകൾ അവതരിപ്പിക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രദർശന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ബോധവത്കരണ വിഡിയോപ്രദർശനം, ഹോമിയോ മെഡിക്കൽ ക്യാമ്പ്, ഭക്ഷ്യമേള എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യമേളയിൽനിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.