കഴക്കൂട്ടം: അപ്രതീക്ഷിതമായി കൂട്ടുകാരും അധ്യാപകരും കൈനിറയെ സമ്മാനങ്ങളുമായി തെൻറ വീട്ടിലേക്ക് എത്തിയപ്പോൾ ഭദ്രയുടെ മുഖത്ത് നിറഞ്ഞ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയുമായിരുന്നു. വൈകല്യങ്ങള്‍ സമ്മാനിച്ച വേദനയിൽ വീട്ടിലിരുന്ന് പഠനം ആസ്വദിക്കുന്ന തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ഭദ്ര. എം. നായരുടെ വീട്ടിലേക്കാണ് അധ്യാപകരും സഹപാഠികളും എത്തിയത്. ലോക ഭിന്നശേഷി വാരാചരണത്തിെൻറ ഭാഗമായി കണിയാപുരം ബി.ആര്‍.സിയുടെ നേതൃത്വത്തിലാണ് ഗൃഹസന്ദര്‍ശന പരിപാടി സംഘടിപ്പിച്ചത്. വിധി ജീവതത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയതോടെ നാലു ചുമരുകള്‍ക്കുള്ളിൽ വീൽചെയറിലായി ഭദ്രയുടെ ജീവതം. തുണ്ടത്തില്‍ എം.വി.എച്ച്.എസ്.എസില്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിനായാണ് 17 വയസ്സുള്ള മിക്കു എന്ന ഭദ്ര. തയ്യൽ തൊഴിലാളിയായ മണികണ്ഠൻ നായരുടെയും മിനിയുടെയും രണ്ടാമത്തെ മകളാണ്. തലച്ചോറിനുള്ള തകരാറാണ് ഭദ്രയെ 70 ശതമാനത്തോളം വൈകല്യത്തിലേക്ക് നയിച്ചത്. സംസാരശേഷി ഇല്ലാത്ത ഭദ്രക്ക് കാര്യങ്ങൾ കേട്ടാൽ മനസ്സിലാകും. പാട്ട് കേൾക്കാനും വാർത്തകൾ കേൾക്കാനുമാണ് കൂടുതൽ ഇഷ്ടം. ആരെങ്കിലും പാട്ടുപാടി കൊടുത്താൽ അത് കേട്ട് ആസ്വദിക്കും. പാടുന്ന പാട്ടിെൻറ വരികൾ തെറ്റിയാൽ ഭദ്ര അപ്പോൾ തന്നെ കൈവിരലുകൾ കൊണ്ട് പ്രതികരിക്കും. നാലാം ക്ലാസുവരെ പഠനം ചെമ്പഴന്തി മണക്കൽ എൽ.പി.എസിലായിരുന്നു. തുടർന്നാണ് കാര്യവട്ടം തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിൽ ചേർന്നത്. എന്നാൽ, അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് ഭദ്ര സ്കൂളിൽ പോകാറുള്ളത്. ക്ലാസ് ടീച്ചറായ ഗീതയും ടീച്ചറായ രാഖിയും ഇടക്ക് ഭദ്രയെ കാണാനെത്താറുണ്ട്. ബുധനാഴ്ചകളില്‍ വീട്ടിലെത്തി പഠിപ്പിക്കുന്ന അനിത ടീച്ചറാണ് ഭദ്രക്ക് പഠനത്തില്‍ താങ്ങാവുന്നത്. പാട്ട്, ചിത്രരചന, പാഠ ഭാഗം എന്നിവയാണ് പഠിപ്പിക്കുന്നത്. ഭദ്രയുടെ വീട്ടിലെത്തിയ കൂട്ടുകാർ പാട്ടും നൃത്തവും കഥകളിയും അവതരിപ്പിച്ചു. സഹപാഠികൾ, പ്രഥമാധ്യപിക, അധ്യാപകർ, വാർഡ് കൗൺസിലർ സുദർശൻ, െറസിഡൻസ് പ്രവർത്തകർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.