പേരൂര്‍ക്കട: ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ കൊണ്ടുപോകാനിരിക്കെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ചാടിപ്പോയി. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ഗണേശന്‍ (42) ആണ് ചാടിപ്പോയത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയായയിരുന്നു സംഭവം. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ഗണേശനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയിലിരിക്കെ രോഗം ഭേദമായ ഇയാളെ ബന്ധുക്കള്‍ എത്തി കൂട്ടിക്കൊണ്ടുപോകാനിരിക്കെയാണ് രക്ഷപ്പെട്ടത്. ആശുപത്രിയിലെ മൂന്നാം വാര്‍ഡില്‍ കഴിഞ്ഞിരുന്ന ഇയാളെ പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മാനസികാരോഗ്യ കേന്ദ്രത്തിെൻറ പിന്‍വശത്തെ മതില്‍ചാടി രക്ഷപ്പെട്ടത്. അധികൃതര്‍ വീട്ടുകാരെ വിവരം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.