എല്ലാവർക്കും മെച്ചപ്പെട്ട വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നത് -മന്ത്രി കടന്നപ്പള്ളി

വർക്കല: പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുകയെന്നത് സർക്കാറി​െൻറ ലക്ഷ്യവും നയവുമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി വർക്കല ഗവ. മോഡൽ എച്ച്.എസ്.എസിന് പുതിയ ഹൈടെക് മന്ദിരങ്ങൾ നിർമിക്കുന്ന പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വി. ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ചു ഡോ. എ. സമ്പത്ത് എം.പി, നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വൈസ് ചെയർമാനും പി.ടി.എ പ്രസിഡൻറുമായ എസ്. അനിജോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്. ഷിജിമോൾ, ഗീതാ ഹേമചന്ദ്രൻ, കൗൺസിലർ സ്വപ്നാശേഖർ, പ്രിൻസിപ്പൽ യു. ലതാകുമാരി, ഹെഡ്മിസ്ട്രസ് ആർ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി ഹൈടെക് സംവിധാനത്തിലേക്ക് മാറ്റാനായി വർക്കല നിയമസഭ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത് വർക്കല ഗവ. മോഡൽ എച്ച്.എസ്.എസ് ആണ്. പദ്ധതിയുമായി ബന്ധപ്പെട്ട് തയാറാക്കി സമർപ്പിച്ച 11കോടിയുടെ വികസന പദ്ധതി നേരത്തേ തന്നെ സർക്കാർ അംഗീകരിച്ചിരുന്നു. ഇതുപ്രകാരമാണ് പുതിയ മന്ദിരങ്ങൾ നിർമിക്കുന്നത്. ഹൈടെക് ക്ലാസ് മുറികൾ, ലാബുകൾ, ഒാഡിറ്റോറിയം, കിച്ചൺ, ഡൈനിങ് ഹാൾ, ഫുട്ബാൾ കോർട്ട്, ജൈവ വൈവിധ്യ പാർക്ക് എന്നിവ പദ്ധതി പ്രകാരം സ്ഥാപിക്കും. ചടങ്ങിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥി പ്രതിഭകൾക്കുള്ള അവാർഡുകളും മന്ത്രി കടന്നപ്പള്ളി സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.