കക്കൂസ്​ മാലിന്യം റോഡിൽ; വ്യാപക പ്രതിഷേധം

മാലിന്യം ട്രീറ്റ്മ​െൻറ് പ്ലാൻറിൽ എത്തിക്കാറില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് ഏജൻസി ജീവനക്കാർ മാലിന്യം ശേഖരിക്കുന്നത് ലൈസൻസില്ലാത്ത ഏജൻസികൾ പോത്തൻകോട്: കക്കൂസ് മാലിന്യം ജനസാന്ദ്രതയുള്ള പ്രദേശത്ത് റോഡിലും വെള്ളക്കെട്ടിലുമായി തള്ളിയത് ജനജീവിതം ദുസ്സഹമാക്കി. മംഗലപുരം കൊപ്പം റോഡിലാണ് ചൊവ്വാഴ്ച മാലിന്യം കണ്ടെത്തിയത്. സമാനമായ രീതിയിൽ വെള്ളക്കെട്ടിൽ മാലിന്യം തള്ളിയ ഏജൻസിയിലെ ജീവനക്കാർക്ക് നാട്ടുകാർ രണ്ടാഴ്ച മുമ്പ് താക്കീത് നൽകിയിരുന്നു. മംഗലപുരം കേന്ദ്രീകരിച്ച് തമ്പടിക്കുന്ന എറണാകുളം സ്വദേശിയായ ഏജൻസിക്കാർ നാല് ടാങ്കർ ലോറികളിലാണ് മാലിന്യം േശഖരിക്കുന്നത്. എന്നാൽ, ഏജൻസിക്ക് ലൈസൻസില്ലെന്ന വിവരമാണ് കഴിഞ്ഞദിവസം പരിശോധനക്കെത്തിയ ആരോഗ്യവകുപ്പുദ്യോഗസ്ഥർക്ക് അറിയാനായത്. കൂടാതെ, ശേഖരിക്കുന്ന മാലിന്യം ട്രീറ്റ്മ​െൻറ് പ്ലാൻറിലെത്തിക്കാതെ ആളൊഴിഞ്ഞ സ്ഥലത്ത് ഒഴുക്കുമെന്ന് ഏജൻസി ജീവനക്കാരൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. സംഭവത്തിൽ നടപടിയെടുക്കുമെന്ന് മംഗലപുരം പൊലീസ് പറഞ്ഞു. മാലിന്യം സി.ആർ.പി.എഫ് ക്യാമ്പിനുള്ളിൽ നിക്ഷേപിക്കുെന്നന്ന് വെളിപ്പെടുത്തൽ; നിഷേധിച്ച് അധികൃതർ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് നാട്ടുകാർ പോത്തൻേകാട്: മംഗലപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലൈസൻസില്ലാത്ത ഏജൻസി വിവിധയിടങ്ങളിൽനിന്ന് ശേഖരിക്കുന്ന കക്കൂസ് മാലിന്യം സി.ആർ.പി.എഫ് ക്യാമ്പിനകത്ത് നിക്ഷേപിക്കുന്നതായി ഏജൻസി അധികൃതരുടെ വെളിപ്പെടുത്തൽ. അതിസുരക്ഷ മേഖലയായ സി.ആർ.പി.എഫ് ക്യാമ്പിനുള്ളിൽ കടന്ന് അവിടെയാണ് മാലിന്യം നിക്ഷേപിക്കുന്നത്. ചില ജീവനക്കാരുടെ ഒത്താശയോടെയാണ് ക്യാമ്പിനുള്ളിൽ മാലിന്യം നിക്ഷേപിക്കുന്നതെന്നും കഴിഞ്ഞദിവസം പ്രതിഷേധവുമായി ഏജൻസി ജീവനക്കാർ താമസിക്കുന്നതിനടുത്തെത്തിയ നാട്ടുകാരോട് ജീവനക്കാർ വെളിപ്പെടുത്തുകയായിരുന്നു. ഏജൻസിയുടെ നാല് ടാങ്കർ ലോറികളിൽ ഒരെണ്ണം പതിവായി ക്യാമ്പിനുള്ളിലാണ് മാലിന്യം നിക്ഷേപിക്കുന്നതെന്നും ജീവനക്കാർ പറഞ്ഞു. ക്യാമ്പിനുള്ളിൽ മാലിന്യം നിക്ഷേപിക്കാൻ ലോറികളുമായി പതിവായി കടക്കുന്നത് ഗുരുതര വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ, ഏജൻസിയുടെ വെളിപ്പെടുത്തൽ സി.ആർ.പി.എഫ് അധികൃതർ നിഷേധിച്ചു. ക്യാമ്പിനുള്ളിലെ ക്വാർേട്ടഴ്സുകളിൽനിന്നും മറ്റും ശേഖരിക്കുന്ന മാലിന്യം ക്യാമ്പ് പ്രദേശത്തു തന്നെ കുഴിച്ചുമൂടാറുണ്ട്. എന്നാൽ, പുറത്തുനിന്ന് ലോറികളിൽ മാലിന്യം കൊണ്ടുവരാൻ അനുവദിക്കാറില്ലെന്ന് സി.ആർ.പി.എഫ് അധികൃതർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.