ഓഖി ഒന്നാം വാർഷികം: അതിരൂപത ധനസഹായ വിതരണം നാളെ

തിരുവനന്തപുരം: ഓഖി ദുരന്തത്തി​െൻറ ഒന്നാം വാർഷികാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത വെള്ളയമ്പലം ലിറ്റിൽഫ്ലവർ പാരീഷ് ഹാളിൽ ബുധനാഴ്ച സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ െവച്ച് ഓഖി ദുരിതബാധിതരായ 130 പേർക്ക് കരുണാമയൻ പദ്ധതിയിൽെപടുത്തി പെൻഷനും 35 നിർധന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ ധനസഹായവും വിതരണം ചെയ്യും. വൈകീട്ട് മൂന്നിന് സമ്മേളനം മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. അതിരൂപത അധ്യക്ഷൻ ആർച് ബിഷപ് ഡോ. സൂസപാക്യം അധ്യക്ഷത വഹിക്കും. മന്ത്രി മേഴ്സിക്കുട്ടിയമ്മ മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.