വനംവകുപ്പി​െൻറ സർട്ടിഫിക്കറ്റ്​ ലഭിക്കുന്നില്ല; സ്​ഥലം വിൽപന മുടങ്ങുന്നു

തിരുവനന്തപുരം: വനത്തിനോട് ചേർന്നുള്ള സ്വകാര്യ ഭൂമിയുടെ വിൽപനക്ക് വനം വകുപ്പി​െൻറ എൻ.ഒ.സി വേണമെന്ന ഉത്തരവ് തിരിച്ചടിയാകുന്നു. അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞാലും എൻ.ഒ.സി ലഭിക്കാത്തതിനാൽ പല സ്ഥല കച്ചവടങ്ങളും മുടങ്ങി. ഡിവിഷനൽ വനം ഒാഫിസർക്ക് നൽകുന്ന അപേക്ഷ റേഞ്ച് ഒാഫിസർ മുഖേന ബീറ്റ് ഫോറസ്റ്റ് ഒാഫിസർ അന്വേഷിച്ച് റിപ്പോർട്ട് നൽകി വരുേമ്പാേഴക്കും സ്ഥലത്തിന് അഡ്വാൻസ് നൽകിയവർ കച്ചവടം ഒഴിഞ്ഞിരിക്കും. അത്യാവശ്യക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിലാകുന്നത്. വനത്തിനോട് ചേർന്നുള്ള ഭൂമി ജണ്ട കെട്ടി തിരിച്ചിരിക്കെ, എന്തിനാണ് വനം വകുപ്പി​െൻറ എൻ.ഒ.സി എന്നതും സംശയം ജനിപ്പിക്കുന്നു. ൈകേയറ്റ ഭൂമിക്ക് പട്ടയം ലഭിക്കണമെങ്കിൽ പോലും വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയും കേന്ദ്ര അനുമതിയും വേണ്ടതുണ്ട്. അഥവാ ൈകയേറ്റമുണ്ടെങ്കിൽ അത് സമയാസമയങ്ങളിൽ ഒഴിപ്പിക്കേണ്ടത് വനം വകുപ്പാണ്. വനത്തിനോട് ചേർന്ന് താമസിക്കുന്നവരെ പരമാവധി ശല്യപ്പെടുത്തുകയെന്ന അജണ്ടയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. വനംവകുപ്പി​െൻറ എൻ.ഒ.സി വേണമെന്നാണ് സർക്കാർ നിലപാടെങ്കിൽ അത് സമയബന്ധിതമായി നൽകുന്നതിന് ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.