പ്രബന്ധരചന മത്സരം സംഘടിപ്പിക്കും

തിരുവനന്തപുരം: മുസ്ലിം അസോസിയേഷൻ കൾചറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'മുഹമ്മദ് നബി: ജീവിതം തന്നെ സന്ദേശം' വിഷയത്തിൽ പ്രബന്ധരചന മത്സരം സംഘടിപ്പിക്കും. ജാതി-മത-പ്രായ ഭേദെമന്യേ ഏവർക്കും പെങ്കടുക്കാം. പത്ത് പേജിൽ കവിയാതെ മലയാളത്തിൽ കൈകൊണ്ട് എഴുതി തയാറാക്കിയ പ്രബന്ധങ്ങൾ ഡിസംബർ 15 നാലുമണിക്കു മുമ്പായി പാളയം നന്ദാവനത്തുള്ള മുസ്ലിം അസോസിയേഷൻ ഒാഫിസിൽ ജനറൽ സെക്രട്ടറിക്ക് നേരിേട്ടാ തപാൽ മുഖാന്തരമോ എത്തിക്കണം. മത്സരാർഥിയുടെ പൂർണമായ മേൽവിലാസവും ഫോൺ നമ്പറും ചുരുക്കത്തിലുള്ള ബേയാഡാറ്റയും പ്രബന്ധത്തിനോടൊപ്പം അയക്കണം. ആദ്യമൂന്ന് സ്ഥാന വിജയികൾക്ക് യഥാക്രമം 10,000, 5000, 2500 രൂപ വീതം കാഷ് അവാർഡും ഫലകവും സമ്മാനമായി നൽകും. േഫാൺ: 9447461329.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.