ആർ.എസ്​.എസി​െൻറ വർഗീയതക്ക്​ ആളെ കൂട്ടിക്കൊടുക്കലാണ്​ കോൺഗ്രസി​െൻറ ജോലി -മന്ത്രി മണി

പേരൂർക്കട: ആർ.എസ്.എസി​െൻറ വർഗീയതക്ക് ആളെ കൂട്ടിക്കൊടുക്കലാണ് കോൺഗ്രസി​െൻറ ജോലിയെന്ന് മന്ത്രി എം.എം. മണി. കേന്ദ്ര സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെയും വർഗീയതക്കെതിരെയും സി.പി.എം വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനമുന്നേറ്റ യാത്രയുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനം നെട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ അംഗീകരിക്കാൻ കഴിയിെല്ലന്ന നിലപാടാണ് സംഘ്പരിവാർ സ്വീകരിക്കുന്നത്. വിശ്വാസികൾ പോകേണ്ടിടത്ത് ആയുധങ്ങളുമായി സംഘ്പരിവാർ ക്രിമിനലുകൾ കടന്നുകയറാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജി. ഗോപകുമാർ അധ്യക്ഷതവഹിച്ചു. ജെ. അരവിന്ദൻ സ്വാഗതം പറഞ്ഞു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.സി. വിക്രമൻ നയിക്കുന്ന ജാഥ രണ്ടാം ദിനം മണ്ണാംമൂലയിൽനിന്ന് ആരംഭിച്ച് പേരൂർക്കട, തുരുത്തുംമൂല, മണികണ്ഠേശ്വരം തുടങ്ങിയ കേന്ദ്രങ്ങളിലെ യോഗങ്ങൾക്ക് ശേഷമാണ് നെട്ടയത്ത് സമാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.