വിഴിഞ്ഞം: പയറ്റുവിളയിലും ഉച്ചക്കടയിലും സിവിൽ സൈപ്ലസ് അധികൃതർ നടത്തിയ പരിശോധനയിൽ സ്വകാര്യവ്യക്തികളുടെ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച അഞ്ച് ടൺ റേഷൻസാധനങ്ങൾ പിടികൂടി. റേഷൻ ഡിപ്പോകളിൽ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടതിനെ തുടർന്ന് നാല് റേഷൻകടകളുടെ ലൈസൻസും സസ്പെൻഡ് ചെയ്തതായി താലൂക്ക് സൈപ്ല ഒാഫിസർ അറിയിച്ചു. കോട്ടുകാൽ പയറ്റുവിളയിലെ കീർത്തി ഫുഡ്സ്, ഉച്ചക്കടയിലെ പ്രീതി ഫുഡ്സ് എന്നീ സ്വകാര്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ റേഷൻ വിതരണത്തിനുള്ള 15 ചാക്ക് പച്ചരി, 84 ചാക്ക് പുഴുക്കലരി, മൂന്ന് ചാക്ക് മട്ട അരി എന്നിവ അടക്കം അനധികൃതമായി സൂക്ഷിച്ച 5100 കിലോ ഭക്ഷ്യധാന്യങ്ങൾ നെയ്യാറ്റിൻകര സപ്ലൈ ഓഫിസർ വി.എം. ജയകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് അഞ്ച് ടൺ റേഷൻ സാധനങ്ങൾ പിടികൂടിയത്. ചില റേഷൻകടകളെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നെല്ലിമൂടും അവണാകുഴിയിലും റേഷൻ കടകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ എ.ആർ.ഡി 270, 367, 374, 378 എന്നീ റേഷൻകടകളുടെ ലൈസൻസാണ് റദ്ദാക്കിയത്. സ്വകാര്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങൾ കിടാരക്കുഴിയിലെ സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റിയതായും ഈ സ്ഥാപനങ്ങൾക്കെതിരെ കലക്ടർക്ക് റിപ്പോർട്ട് നൽകി കലക്ടറുടെ നിർദേശമനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും താലൂക്ക് സൈപ്ല ഒാഫിസർ പറഞ്ഞു. റേഷനിങ് ഇൻസ്പെക്ടർമാരായ ജലജ, മാഹീൻ, മോഹൻകുമാർ, അജിത, റോഷ്നി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.