ടെക്​ ഫെഡ് വൈസ് ചാൻസലർക്ക്​ പരാതി നൽകി

തിരുവനന്തപുരം: കേരള സങ്കേതിക സർവകലശാലക്ക് കീഴിെല എൻജിനീയറിങ് കോളജുകളിലെ കോഴ്സ് ഔട്ടായ വിദ്യാർഥികളിൽനിന്ന് അനധികൃതമായി ഫീസ് ഈടാക്കുന്ന കോളജുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫി​െൻറ ടെക്നിക്കൽ സംഘടനയായ ടെക് ഫെഡ് വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും പരാതി നൽകി. അനധികൃതമായി ഈടക്കിയ ഫീസ് വിദ്യാർഥികൾക്ക് തിരികെ നൽക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ടെക് ഫെഡ് സംസ്ഥാന ജനറൽ കൺവീനർ മുഹമ്മദ് അലി പൊന്നേത്ത്, എം.എസ്.എഫ് ജില്ല വൈസ് പ്രസിഡൻറ് അൻസർ പെരുമാതുറ, സി.ഇ.ടി യൂനിറ്റ് പ്രസിഡൻറ് ഹാദിറഫാദ് എന്നിവരടങ്ങുന്ന സംഘമാണ് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.