ടൂറിസ്​​റ്റ്​ ബസി​െൻറ പുറത്ത് ഇലക്ട്രിക് പോസ്​​റ്റ് ഒടിഞ്ഞുവീണു

കോവളം: ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസി​െൻറ പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. കോവളം ഗ്രോവ് ബീച്ചിൽ ലീലാ കൺവെൻഷൻ സ​െൻററിന് സമീപത്ത് വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. ഗുജറാത്ത് രജിസ്ട്രേഷനിെല ബസിലെ സഞ്ചാരികൾ ബീച്ച് കണ്ട് മടങ്ങി പോകുംവഴി ഇവിടെ സ്ഥാപിച്ചിരുന്ന ഉപയോഗശൂന്യമായ തുരുമ്പിച്ച ഇലക്ട്രിക് പോസ്റ്റാണ് ബസിന് മുകളിലേക്ക് ഒടിഞ്ഞു വീണത്. ബസിന് കേടുപാട് സംഭവിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.