തിരുവനന്തപുരം: ചാല പൈതൃക ടൂറിസം പദ്ധതിയുടെ നിർമാണ പ്രവൃത്തികള്‍ ഉടൻ ആരംഭിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ തീരുമാനം. പച്ചക്കറി-മത്സ്യ-മാംസ ചന്ത നവീകരണവുമായി ബന്ധപ്പെട്ട് കച്ചവടക്കാരുടെ ആശങ്കകൾ ദൂരീകരിക്കുന്നതിനായി പദ്ധതിയുടെ രൂപരേഖ ഇവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. 24ന് ഉച്ചക്ക് 12ന് ചാലയിലെ കോർപറേഷെൻറ അധീനതയിലുള്ള ഹാളില്‍ പദ്ധതിയുടെ ആര്‍ക്കിടെക്ട് ജി. ശങ്കർ കച്ചവടക്കാര്‍ക്കുമുന്നിൽ വിവരങ്ങൾ അവതരിപ്പിക്കും. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയില്‍ വ്യാപാരികളുടെ കടകള്‍ സമയബന്ധിതമായി പുതുക്കിപ്പണിയും. കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചാല കൗണ്‍സിലര്‍ കണ്‍വീനറായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാരി സമൂഹം, ചാല പൗരസമിതി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപവത്കരിക്കും. ഈ കമ്മിറ്റി നിർമാണ പ്രവൃത്തികള്‍ കഴിയുന്നതുവരെ കച്ചവടം നടത്തുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തും. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി പദ്ധതി പൂര്‍ത്തീകരണം സുഗമമാക്കാന്‍ കലക്ടര്‍ കോഓഡിനേറ്ററായി കോർപറേഷന്‍, ട്രിഡ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, സ്മാര്‍ട്ട് സിറ്റി, പി.ഡബ്ല്യു.ഡി, ടൂറിസം എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംവിധാനം രൂപവത്കരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. സെക്രേട്ടറിയറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ വി.എസ്. ശിവകുമാര്‍, ചാല വാര്‍ഡ് കൗണ്‍സിലര്‍ രമേഷ്, കോർപറേഷന്‍ ട്രിഡ, ഹാബിറ്റാറ്റ്, സ്മാര്‍ട്ട് സിറ്റി, കെ.എസ്.ഇ.ബി, ജില്ല ഭരണകൂടം, വാട്ടര്‍ അതോറിറ്റി, ടൂറിസം തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികരീച്ച് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.