തിരുവനന്തപുരം: ചെന്നൈയിൽ ഡിസംബർ ഏഴു മുതൽ ഒമ്പതു വരെ നടക്കുന്ന 'മെയ്ക്ക് ദ ഫ്യൂച്ചർ ഷെൽ ഇക്കോ മാരത്തണിൽ' കേരളത്തിലെ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ തങ്ങൾ രൂപകൽപന ചെയ്ത . ഗവ. എൻജിനീയറിങ് കോളജ്, ബാർട്ടൻ ഹിൽ, എറണാകുളം ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്നിവിടങ്ങളിൽനിന്നുള്ള ടീമുകളാണ് മദ്രാസ് റേസ് ട്രാക്കിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. ഹോണ്ട ജി.എക്സ് 35 സി.സി. എൻജിനുമായി ഇലക്ട്രോണിക് ഇൻജക്ഷനിലൂടെ 200 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന സംവിധാനമാണ് തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്നുള്ള ഒമ്പതംഗ സംഘം അവതരിപ്പിക്കുന്നത്. ഇലക്ട്രിക് ബാറ്ററിയാണ് ആദിശങ്കര കോളജിൽ നിന്നുള്ള 14 അംഗ സംഘം അവതരിപ്പിക്കുന്നത്. തങ്ങളുടെ കണ്ടെത്തലുകൾ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നതോടൊപ്പം മറ്റുള്ള ടീമുകളിൽ നിന്നുള്ള അറിവു നേടിയെടുക്കാനും ഇത് സഹായകമാകുമെന്ന് സംഘത്തിെൻറ മാനേജർ ജസ്റ്റിൻ കോളിൻ കൊറയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.