തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ നവജാത ശിശുവിൽ ന്യൂറോ സർജറി നടത്തി ഒരു കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു. കുഞ്ഞിെൻറ നെട്ടല്ലിന് താഴെയായിരുന്നു മുഴ. 26 വയസ്സുള്ള ഗർഭിണിയായ സ്ത്രീയെ സ്കാൻ ചെയ്തപ്പോൾ മുഴ കണ്ടെത്തിയതിനെത്തുടർന്ന് 39 ആഴ്ചയായപ്പോൾ സിസേറിയൻ ചെയ്യുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ പുറത്തെടുത്ത ഉടനെ ഡോ. അജിത് ആർ. നായരുടെ നേതൃത്വത്തിലുള്ള ന്യൂറോസർജറി ടീം ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ശസ്ത്രക്രിയക്കുശേഷം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അധികൃതർ അറിയിച്ചു. ന്യൂറോ സർജൻമാരായ ഡോ. നവാസ്, ഡോ. അബു മദൻ, ഡോ. സ്നേഹചിത്ര, നിയോനാറ്റോളജിസ്റ്റായ ഡോ. മൃണാൾ എസ്. പിള്ള, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സുശാന്ത് ബി എന്നിവരുൾപ്പെട്ട ടീമാണ് ശസ്ത്രക്രിയ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.