തിരുവനന്തപുരം: കോർപറേഷനിൽ സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന കള്ളക്കളിക്കും ഭരണസ്തംഭനത്തിനും എതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാന്‍ ധര്‍ണ നടത്തും. 18ന് കോർപറേഷൻ സംഘടിപ്പിച്ച വികസന സെമിനാറിനെ യു.ഡി.എഫ് എതിര്‍ത്തിട്ടില്ല. സെമിനാറിനൊടൊപ്പം നടത്തിയ കോർപറേഷൻ മൂന്നാം വാര്‍ഷിക ആഘോഷ പരിപാടിയിലാണ് എതിര്‍പ്പ് പ്രകടപ്പിച്ച് യു.ഡി.എഫ് മാറിനിന്നതെന്ന് ഡി. അനില്‍ കുമാര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരു ന്യൂനപക്ഷ ഭരണസമിതിയാണ് അധികാരത്തിലിരിക്കുന്നത്. വാഗ്ദാനങ്ങളല്ലാതെ പുതുതായി ഒരു പദ്ധതിപോലും ഏങ്ങുമെത്തിക്കാന്‍ കഴിയുന്നില്ല. മാലിന്യസംസ്‌കരണം പോലും വേണ്ട വിധം നടത്താന്‍ കഴിയുന്നില്ല. സ്മാര്‍ട്ട്സിറ്റി പദ്ധതി അവലോകന യോഗങ്ങളില്‍ മാത്രമായി. ഇക്കാര്യങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് സി.പി.എം- ബി.ജെ.പിയും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ച് സംഘര്‍ഷം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പിക്കാര്‍ മേയറെ കൈയേറ്റം ചെയ്തിട്ടും പരസ്പരം ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിട്ടും ഒരാള്‍ക്കെതിരെപ്പോലും കേെസടുത്ത് അറസ്റ്റ് ചെയ്യാത്തത് ഇവരുടെ കൂട്ടുകച്ചവടത്തിനുള്ള ഉദാഹരണമാണെന്നും ആരോപിച്ചു. മറ്റു കക്ഷിനേതാക്കളായ ബീമാപള്ളി റഷീദ്, ജോണ്‍സണ്‍ ജോസഫ്, വി.ആര്‍. സിനി, ആര്‍.എസ്. മായ, പീറ്റര്‍ സോളമന്‍ എന്നിവര്‍ ധർണക്ക് നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.