തിരുവനന്തപുരം: കേരള സർവകലാശാല 2018 ഗവേഷക യൂനിയെൻറ ആഭിമുഖ്യത്തിൽ വിഷ്ണു കെ.പി എഡിറ്റ് ചെയ്യ്ത 'ദ സ്കോളർ' പുസ്തകം പ്രസിദ്ധീകരിച്ചു. ബുധനാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള സർവകലാശാല പി.വി.സി ഡോ.പി.പി. അജയകുമാറിന് നൽകി പ്രകാശനം നിർവഹിച്ചു. രജിസ്ട്രാർ ഡോ.സി.ആർ പ്രസാദ്, ഗവേഷക യൂനിയൻ ചെയർമാൻ വിഷ്ണു കെ.പി, ജനറൽ സെക്രട്ടറി മനേഷ് പി, യൂനിവേഴ്സിറ്റി യൂനിയൻ വൈസ് ചെയർമാൻ ജോൺ വില്യംസ്, ഗവേഷക യൂനിയൻ വൈസ് ചെയർപേഴ്സൺ ലക്ഷ്മി പ്രഭ, യൂനിറ്റ് കമ്മിറ്റി അംഗം അനഘ എ.എസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.