തിരുവനന്തപുരം: ശബരിമലയിലേത് കമ്യൂണിസ്റ്റ് വിരുദ്ധ സമരമാണെങ്കിൽ ആശയസംവാദത്തിന് ശ്രീധരൻപിള്ളയെ വെല്ലുവിളിക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റിയുടെ ജനമുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവതി പ്രവേശനത്തിനെതിരെ അെല്ലങ്കിൽ ആദ്യം സന്നിധാനത്തുനിന്ന് സംഘ്പരിവാർ പിന്മാറണം. എന്നിട്ട് നമുക്ക് സംവാദം നടത്താം. തങ്ങളുടെ സമരം യുവതി പ്രവേശനത്തിനെതിരെയല്ല, കമ്യൂണിസ് റ്റുകാർക്കെതിരെയാണെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ശ്രീധരൻപിള്ള കഴിഞ്ഞദിവസം പറഞ്ഞത്. കമ്യൂണിസ്റ്റുകാർക്കെതിരെയുള്ള സമരമാണെങ്കിൽ തെരുവിൽ ആശയപ്രചാരണത്തിനാണ് ബി.ജെ.പി തയാറാകേണ്ടത്. ശബരിമലയിലേക്ക് വരുന്ന പാർട്ടി പ്രവർത്തകർ സഞ്ചിയും അതിൽ പ്രത്യേകസാധനങ്ങളും കരുതണമെന്നാണ് ബി.ജെ.പി സർക്കുലർ ആഹ്വാനംചെയ്യുന്നത്. എന്താണ് പ്രത്യേകസാധനം. എന്ത് സാധനം കരുതിയാലും പിണറായി സർക്കാറിനെ ഒരുചുക്കും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, എം. വിജയകുമാർ, കെ.സി. വിക്രമൻ, സി. പ്രസന്നകുമാർ, എ.ജി. മോഹനൻ, മീനാംബിക എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.