ജീവനക്കാരിയുടെ മരണം: പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: വനിത വികസന കോർപറേഷനിലുള്ളിൽ ജീവനക്കാരി തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് പുളിയറകോണം സ്വദേശിയും സ്ഥാപനത്തിലെ പാർട്ടൈം സ്വീപ്പറുമായ പ്രിയയെ (32) സ്ഥാപനത്തിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി നാലുവർഷമായി പിണങ്ങിക്കഴിഞ്ഞിരുന്ന പ്രിയ രണ്ടരവർഷമായി സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുകയാണെന്ന് പൊലീസ് പറ‍യുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മ്യൂസിയം പൊലീസ് ജീവനക്കാരിൽനിന്ന് മൊഴിയെടുത്തു. സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.