സൗജന്യ തൊഴിൽ പരിശീലനം

കല്ലമ്പലം: ആറ്റിങ്ങൽ ഗവ. പോളിടെക്നിക് 'സാമൂഹിക വികസനം പോളിടെക്നിക്കിലൂടെ' പദ്ധതിപ്രകാരം, പ്രാദേശിക പരിശീലന കേന്ദ്രമായ കപ്പാംവിള കൾചറൽ സ​െൻററിൽ ആരംഭിക്കുന്ന ഫാബ്രിക് പെയിൻറിങ് ആൻഡ് ഇൻക് ആർട്സ് സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരുമാസമാണ് കോഴ്സ് കാലയളവ്. ഫോട്ടോ, റേഷൻകാർഡ്, ആധാർ എന്നിവയുടെ കോപ്പി സഹിതം അപേക്ഷിക്കണം. അവസാനതീയതി 19. തിങ്കളാഴ്ച രാവിലെ 11 മുതലാണ് അഭിമുഖം. അപേക്ഷ ഫോറം, കപ്പാംവിള പ്രാദേശിക തെഴിൽ പരിശീലന കേന്ദ്രത്തിൽനിന്നും ആറ്റിങ്ങൽ പോളിടെക്നിക് ഓഫിസിൽ നിന്നും ലഭിക്കും. ഫോൺ. 8921258806, 7902375661. ഇടയ്ക്കോട് ഏലായില്‍ കൊയ്ത്തുത്സവം ആറ്റിങ്ങല്‍: ഇടയ്ക്കോട് ഏലായില്‍ ഹരിതസംഘത്തി​െൻറ നേതൃത്വത്തില്‍ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. പൂയം തിരുനാള്‍ ഗൗരിലക്ഷ്മി ഭായ് ഉദ്ഘാടനം ചെയ്തു. ഹരിതസംഘത്തി​െൻറ നേതൃത്വത്തില്‍ പ്രദേശത്തെ കര്‍ഷകരുടെ കൂട്ടായ്മയിൽ ഒരു ഹെക്ടറോളം തരിശുനിലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയിരുന്നത്. നെല്‍കൃഷിയുടെ പ്രാധാന്യം പകര്‍ന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സമീപപ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളെയും പങ്കെടുപ്പിച്ചായിരുന്നു കൊയ്ത്തുത്സവം. ഹരിതസംഘം പ്രസിഡൻറ് പ്രഭാകരന്‍ നായര്‍, ജില്ല പഞ്ചായത്ത് അംഗം ശ്രീകണ്ഠന്‍നായര്‍, അമര്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. രാധാകൃഷ്ണന്‍നായര്‍, മുദാക്കല്‍ പഞ്ചായത്ത് മെംബര്‍ മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആറ്റിങ്ങല്‍: മോഡല്‍ ബോയ്സ് ഹയർ സെക്കന്‍ഡറി സ്‌കൂൾ പൂർവവിദ്യാര്‍ഥി സംഘടനയായ 'ഓര്‍മയുടെ' ഔദ്യോഗിക ലോഗോ പ്രകാശനവും ഡിസംബര്‍ 22, 23 തീയതികളില്‍ നടത്തുന്ന ഗുരുവന്ദനം പരിപാടിയുടെ പ്രചാരണാര്‍ഥം ചിത്രീകരിച്ച പ്രൊമോ വിഡിയോയുടെ ആദ്യപ്രദര്‍ശനവും നടന്നു. നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് വിഡിയോ സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. ബോയ്സ് ഹൈസ്‌കൂളിലെ പി.ടി.എ പ്രസിഡൻറും മുനിസിപ്പല്‍ കൗണ്‍സിലറുമായ കെ.എസ്. സന്തോഷ്‌കുമാര്‍ ലോഗോ പ്രകാശനംചെയ്തു. ഓർമ ഭാരവാഹികളും സ്‌കൂള്‍ അധികൃതരും പൂർവവിദ്യാര്‍ഥികളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.