ജനറൽ ആശുപത്രിയിലെ പ്രവർത്തനരഹിതമായ എക്സ് ​റേ യൂനിറ്റ്; അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ രണ്ടാഴ്ചയിലധികമായി എക്സ്റേ യൂനിറ്റ് പ്രവർത്തിക്കാത്തതിനെക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. വീൽചെയറിലുള്ള രോഗികൾ വരെ എക്സ് റേ യൂനിറ്റിന് മുന്നിലെത്തുമ്പോഴാണ് യൂനിറ്റ് പ്രവർത്തനരഹിതമാണെന്നറിയുന്നത്. ആശുപത്രിക്ക് മുന്നിലെ സ്വകാര്യ എക്സ് റേ യൂനിറ്റിൽ ഒരു എക്സ്റേക്ക് 300 രൂപ വരെ ഈടാക്കുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികൾക്ക് സ്വകാര്യസ്ഥാപനത്തെ ആശ്രയിക്കാൻ കഴിയാത്തതിനാൽ എക്സ് റേ എടുക്കാൻ കഴിയാറില്ല. എക്സ് റേ യൂനിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടക്കുന്നത് കാരണമാണ് യൂനിറ്റി​െൻറ പ്രവർത്തനം നിർത്തിെവച്ചിരിക്കുന്നത്. തമ്മിലടി അന്വേഷിക്കണം തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള റിമാൻഡ് പ്രതികളെ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ജയിൽ വാർഡൻമാരും ആശുപത്രി ജീവനക്കാരും തമ്മിലടിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. ഇക്കഴിഞ്ഞ 17നാണ് സംഭവം. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്ന തടവുകാരനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. തുടർന്ന് ജയിൽ വാർഡൻമാരെ ആശുപത്രി ജീവനക്കാർ പൂട്ടിയിട്ടു. പിന്നീട് പേരൂർക്കട പൊലീസെത്തി രോഗിയായ തടവുകാരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ഒരുമാസത്തിനകം വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.