ആചാരലംഘനത്തിനെത്തിയത്​ ക്രിമിനലുകൾ -ബി.ജെ.പി

തിരുവനന്തപുരം: തൃപ്തി ദേശായിക്കൊപ്പം ശബരിമലയില്‍ ആചാരലംഘനത്തിനായി എത്തിയ സംഘത്തില്‍ ക്രിമിനലുകളും സാമൂഹിക വിരുദ്ധരുമാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍. മഹാരാഷ്ട്രയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലും കോടതികളിലും കേസുകളില്‍ പ്രതിയായവരാണ് തൃപ്തിയും സഹയാത്രികരും. സുഹൃത്തി​െൻറ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണക്കുറ്റം, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ കുറ്റങ്ങളിൽ മുൻകൂർ ജാമ്യം തള്ളപ്പെട്ടവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ഇൗ സംഘത്തിലുൾപ്പെട്ടവർക്കെതിരെ ആരോപിക്കപ്പെടുന്നുണ്ട്. ഇത്തരം ക്രിമിനല്‍ പശ്ചാത്തലമുള്ള സംഘത്തെയാണ് അയ്യപ്പഭക്തലക്ഷങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തി കേരള പൊലീസ് സംരക്ഷിച്ചതെന്നും കുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.