കേരള സർവകലാശാല രജിസ്ട്രാർ ഡോ.ആർ. ജയചന്ദ്രനെ നീക്കി

ഇല്ലാത്ത തീരുമാനം മിനിറ്റ്സിൽ ഉൾപ്പെടുത്തിയതിനെത്തുടർന്നാണ് നടപടി തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ. ആർ. ജയചന്ദ്രനെ നീക്കി. മന്ത്രി ജി. സുധാകര​െൻറ ഭാര്യ ഡോ. ജൂബിലി നവപ്രഭ വഹിച്ചിരുന്ന സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടർ ( ഡോംടെക്) തസ്തിക സ്ഥിരപ്പെടുത്താൻ സിൻഡിക്കേറ്റ് കൈക്കൊള്ളാത്ത തീരുമാനം മിനിറ്റ്സിലുൾപ്പെടുത്തിയതിനെത്തുടർന്നാണ് നടപടി. ഓറിയൻറൽ സ്റ്റഡീസിലെ ഡീൻ ഡോ. സി.ആർ. പ്രസാദിന് രജിസ്ട്രാറുടെ ചുമതല നൽകി. വെള്ളിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. സെപ്റ്റംബർ 24 ​െൻറ സിൻഡിക്കേറ്റ് യോഗത്തി​െൻറ മിനിറ്റ്സിലാണ് വിവാദ രേഖപ്പെടുത്തലുണ്ടായത്. ഡയറക്ടർ തസ്തിക സ്റ്റാറ്റ്യൂട്ടറി പോസ്റ്റാക്കി മാറ്റാനായി സർവകലാശാലാ സ്റ്റാറ്റ്യൂട്ട് ഭേദഗതി ചെയ്യാനുള്ള ശിപാർശ നൽകാൻ രജിസ്ട്രാറെ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയെന്നാണ് മിനിറ്റ്സിലുണ്ടായിരുന്നത്. ഡയറക്ടർ തസ്തിക സ്ഥിരപ്പെടുത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യം എങ്ങനെ മിനിറ്റ്സിൽ ഉൾപ്പെട്ടെന്ന് പരിശോധിക്കണമെന്നും സിൻഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജാൻ ആവശ്യപ്പെട്ടു. നിരവധി അഭിപ്രായങ്ങളുണ്ടായെങ്കിലും സിൻഡിക്കേറ്റ് തീരുമാനമെടുത്തിരുന്നില്ല. അഭിപ്രായങ്ങൾ മിനിറ്റ്സായി എഴുതുകയായിരുന്നു. അതിനിടെ, മിനിറ്റ്സി​െൻറ കൈയെഴുത്തുപ്രതി നഷ്ടപ്പെട്ടെന്ന് ഡോ. ജയചന്ദ്രൻ വിശദീകരിച്ചു. മിനിറ്റ്സ് ഒക്ടോബറിലെ സിൻഡിക്കേറ്റ് യോഗം അംഗീകരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞെങ്കിലും സിൻഡിക്കേറ്റ് ഇൗ വിശദീകരണം തള്ളി. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിെവക്കാൻ അദ്ദേഹം സന്നദ്ധനായി. കാര്യവട്ടത്തെ ഹിന്ദി അധ്യാപകനായ ജയചന്ദ്രന് രജിസ്ട്രാറുടെ ചുമതല മാത്രമേയുള്ളൂവെന്നും രാജിവെക്കാനാവില്ലെന്നും വിലയിരുത്തിയ സിൻഡിക്കേറ്റ് അദ്ദേഹത്തെ ചുമതലയിൽനിന്ന് നീക്കുകയായിരുന്നു. മിനിറ്റ്സിലെ ക്രമക്കേട് സംബന്ധിച്ച് വൈസ് ചാൻസലർ നേരിട്ട് പ്രാഥമിക അന്വേഷണം നടത്തിയശേഷം ക്രൈംബ്രാഞ്ചി​െൻറയോ പൊലീസി​െൻറയോ അന്വേഷണത്തിന് ശിപാർശ നൽകാൻ സിൻഡിക്കേറ്റ് നിർദേശിച്ചു. മിനിറ്റ്സ് തയാറാക്കുന്ന ചുമതലയിൽനിന്ന് ജോയൻറ് രജിസ്ട്രാർ ഉണ്ണികൃഷ്‌ണനെയും ഒഴിവാക്കി. അദ്ദേഹത്തിന് കാരണംകാണിക്കൽ നോട്ടീസ് നൽകും. തനിക്കെതിരായ ഗൂഢാലോചന പൊലീസ് അന്വേഷിക്കണമെന്ന് ഡോ. ജൂബിലി നവപ്രഭ വി.സിക്ക് കത്ത് നൽകിയിട്ടുണ്ട്. തസ്തിക ഉയർന്ന ശമ്പളത്തോടെ സ്ഥിരപ്പെടുത്താൻ പോകുെന്നന്ന പ്രചാരണത്തെതുടർന്ന് ജൂബിലി നവപ്രഭ ഡയറക്ടർ സ്ഥാനം രാജിെവച്ചിരുന്നു. സർവകലാശാലയിലെ അധ്യാപക നിയമന നടപടികൾ ത്വരിതപ്പെടുത്താനും സിൻഡിക്കേറ്റ് തീരുമാനിച്ചു. ഒഴിവുകൾ ഒറ്റ യൂനിറ്റായി കണക്കാക്കിയാവും നിയമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.