ദേവസ്വം ബോർഡ്​ സാവകാശ ഹരജിക്ക്​ ഒരുങ്ങുന്നത്​ ഗത്യന്തരമില്ലാതെ

തിരുവനന്തപുരം: ശബരിമലയിൽ ആചാരലംഘനവും ക്രമസമാധാനപ്രശ്നങ്ങളുമെല്ലാമായി കാര്യങ്ങൾ കൈവിട്ടുപോകുമെന്നായതോടെയാണ് സാവകാശ ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ സമവായമുണ്ടാകുമെന്നായിരുന്നു ബോർഡി​െൻറ വിലയിരുത്തൽ. തന്ത്രി, പന്തളം കൊട്ടാര പ്രതിനിധികളുമായുള്ള ചർച്ചയിലും യുവതി പ്രവേശന വിഷയത്തിൽ സമവായമുണ്ടാകാതെ വന്നപ്പോൾ ദേവസ്വം ബോർഡി​െൻറ തീരുമാനത്തിനുവിട്ട് സർക്കാർ കൈയൊഴിഞ്ഞു. സർക്കാറിന് പൂർണ തൃപ്തിയില്ലെങ്കിലും സാവകാശ ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയെന്ന തീരുമാനത്തിലേക്ക് ബോർഡ് എത്തുകയും ചെയ്തു. ഇൗ വിഷയത്തിൽ സെപ്റ്റംബർ 28ന് സുപ്രീംകോടതിവിധി വന്നപ്പോൾ, വിധിക്കെതിരെ റിവ്യൂഹരജി സമർപ്പിക്കുമെന്നായിരുന്നു ബോർഡ് പ്രസിഡൻറ് എ. പത്മകുമാറി​െൻറ ആദ്യപ്രതികരണം. പത്മകുമാറി​െൻറ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി വിമർശിച്ചു. അതിനു പിന്നാലെ ബോർഡ് നിലപാട് മാറ്റി, സർക്കാറിനൊപ്പമെന്ന് പ്രഖ്യാപിച്ചു. അതിനെ തുടർന്ന് തുലാമാസ പൂജക്ക് നട തുറന്നപ്പോൾ വ്യാപകമായ സംഘർഷമുണ്ടായി. ഇതിൽ ദേവസ്വം പ്രസിഡൻറ് ഉൾപ്പെടെ അസ്വസ്ഥരായിരുന്നു. ആചാരലംഘനമുണ്ടാകരുതെന്നും വിശ്വാസികൾക്കൊപ്പമാണെന്നും പത്മകുമാർ ആവർത്തിച്ചെങ്കിലും അതും മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണമായി. ചിത്തിര ആട്ട വിശേഷങ്ങൾക്കായി നട തുറന്ന സന്ദർഭത്തിൽ പ്രസിഡൻറ് ശബരിമലയിൽ എത്തിയില്ല. അംഗം കെ.പി. ശങ്കരദാസിനായിരുന്നു ചുമതല. മണ്ഡല മകരവിളക്കിനായി ശബരിമല നട തുറക്കുന്നതിനുമുമ്പ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ േബാർഡ് തീരുമാനിച്ചെങ്കിലും അതും സർക്കാർ ഇടപെടൽ മൂലം വിജയം കണ്ടില്ല. പിന്നീട് റിവ്യൂ ഹരജികളിൽ സുപ്രീംകോടതിയുടെ നിലപാടറിയാനുള്ള കാത്തിരിപ്പിലായിരുന്നു. റിവ്യൂ ഹരജികൾ തുറന്ന കോടതിയിൽ വാദം കേൾക്കുന്നതിനായി ജനുവരി 22 ലേക്ക് മാറ്റിയതോടെ ആ കാത്തിരിപ്പും വെറുതെയായി. സർക്കാർ വിളിച്ച സർവകക്ഷി യോഗവും വിജയിച്ചില്ല. അങ്ങനെ എല്ലാ വാതിലും അടഞ്ഞപ്പോഴാണ് ബോർഡ് സാവകാശ ഹരജിയുമായി കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.