ശബരിമല: ടാറ്റ പ്രോജക്ട്സ് 25 കോടിയുടെ പ്രവൃത്തി സൗജന്യമായി പൂർത്തിയാക്കി

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെയും നിലയ്ക്കലിലെയും അടിസ്ഥാനസൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാൻ ടാറ്റ പ്രോജക്ട്സ് 25 കോടി രൂപയുടെ പ്രവൃത്തികള്‍ സൗജന്യമായി പൂർത്തിയാക്കി. മണ്ഡല-മകരവിളക്ക് തീർഥാടനം തുടങ്ങുംമുമ്പ് അടിയന്തരമായി തീര്‍ക്കേണ്ട ജോലികളാണ് ടാറ്റ പ്രോജക്ടിസിെന ഏല്‍പ്പിച്ചിരുന്നത്. ഇത് സൗജന്യമായി പൂർത്തിയാക്കിയ വിവരം ടാറ്റ അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ദേവസ്വം ബോര്‍ഡ്, പൊലീസ്, ജലസേചനവകുപ്പ്, വനം വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങൾ ആവശ്യപ്പെട്ട പ്രവൃത്തികളാണ് സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. പ്രവൃത്തികള്‍ സൗജന്യമാണെന്ന് അറിയിക്കുന്ന ടാറ്റാ സണ്‍സി‍​െൻറ കത്ത് ജനറല്‍ മാനേജര്‍ ടി.സി.എസ്. നായരാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമല്‍വര്‍ധനറാവു എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.