തീർഥാടകവാഹനങ്ങൾക്ക്​ പാസ്​ കാലതാമസമില്ലാതെ നൽകാൻ നിർദേശം

തിരുവനന്തപുരം: ശബരിമല തീർഥാടകർ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പൊലീസി​െൻറ പാസ് നൽകുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പാസ് ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകൾ ഉടൻ പരിഗണിക്കുകയും കാലതാമസമില്ലാതെ പാസ് നൽകുകയും വേണം. ഇതിനായി പൊലീസ് സ്റ്റേഷനുകളിൽ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥന് പാസ് ഒപ്പിട്ട് നൽകാം. വ്യക്തമായ കാരണങ്ങളില്ലാതെ പാസ് അപേക്ഷ നിരസിക്കപ്പെടുന്നില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർമാരും ഉറപ്പുവരുത്തണം. സ്റ്റേഷൻ ഹൗസ് ഓഫിസർമാർ ഇല്ലെന്ന കാരണത്താൽ ഒരുകാരണവശാലും അപേക്ഷകരെ പാസ് നൽകാതെ മടക്കാൻ പാടില്ല. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ല പൊലീസ് മേധാവികൾക്ക് ഡി.ജി.പി നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.