വേദനയുടെ നിലയില്ലാ കയത്തിൽ ഗൃഹനാഥൻ

പാലോട്: വലതുകാലിൽ ഉണങ്ങാത്ത മുറിവുമായി ഗൃഹനാഥൻ വേദനയുടെ നിലയില്ലാ കയത്തിൽ. കൊല്ലായിൽ ബ്ലോക്ക് നമ്പർ 87 അൽത്താഫ് മൻസിലിൽ മിഹാജ് (43) ആണ് ചികിത്സിക്കാൻ പണമില്ലാതെ വേദന കടിച്ചമർത്തി കഴിയുന്നത്. കുടുംബം പുലർത്താൻ പണം കടംവാങ്ങി വിദേശത്തുപോയ മിഹാജ് ഏഴ് മാസത്തിന് ശേഷം ജോലി നഷ്ടപ്പെട്ട് മടങ്ങി. പിറകേ പക്ഷാഘാതം വന്ന് ഒരുവർഷത്തോളം കിടന്നു. തുടർന്ന് സംസാരശേഷി നഷ്ടമായി. ഓട്ടോ ഓടിച്ച് പതിയെ ജീവിതത്തിലേക്ക് മടങ്ങിവരുമ്പോഴാണ് വലത്കാലിലെ തള്ളവിരലിൽ സഹിക്കാനാവാത്ത വേദനയുമായി മുറിവ് പ്രത്യക്ഷപ്പെട്ടത്. പാദത്തിലേക്കുള്ള ഞരമ്പ് ദ്രവിച്ച് പോയതാണ് മുറിവ് ഉണങ്ങാത്തതിന് കാരണമത്രെ. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ഇക്കാലമത്രയും ചികിത്സ നടത്തിയത്. സാമ്പത്തിക പരാധീനതമൂലം ഇപ്പോൾ ചികിത്സയും മുടങ്ങി. വേദന ശമിപ്പിക്കാൻ മാത്രം മാസം 4000 രൂപയുടെ മരുന്ന് വേണം. ചെറിയ പണികൾ ചെയ്താണ് പെൺകുട്ടിയടക്കം രണ്ട് മക്കൾ പഠനം നടത്തുന്നത്. ഒരു മകളെ കല്യാണം കഴിച്ചയച്ചു. ആകെയുള്ള അഞ്ച് സ​െൻറ് പുരയിടവും പഞ്ചായത്തിൽനിന്ന് ലഭിച്ച വീടും ജില്ല സഹകരണ ബാങ്കിൽ പണയത്തിലാണ്. ഭർത്താവിനെ ഒറ്റക്കാക്കി തൊഴിലുറപ്പ് പണിക്ക് പോലും പോകാനാവാത്ത സ്ഥിതിയിലാണ് ഭാര്യ നസീറാ ബീവി. സുമനസ്സുകളുടെ സഹായത്താൽ ചികിത്സ തുടരാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. നസീറാ ബീവിയുടെ പേരിൽ മടത്തറ എസ്.ബി.ഐ ശാഖയിൽ അക്കൗണ്ട് ഉണ്ട്. നമ്പർ: 57039636223. ഐ.എഫ്.എസ് കോഡ്: SBlN 0070525.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.