വൈദ്യുതി കണക്ടഡ് ലോഡ് ക്രമപ്പെടുത്താന്‍ അവസരം

തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കൾക്ക് കണക്ടഡ് ലോഡ് ക്രമപ്പെടുത്താനും പേരിലും മേൽവിലാസത്തിലും വന്ന പിശകുകള്‍ തിരുത്താനും അവസരം. കണക്ടഡ് ലോഡ് ക്രമാനുസൃതമാക്കുന്നതിനായി അപേക്ഷാഫീസോ, ടെസ്റ്റിങ് ഫീസോ നൽകേണ്ടതില്ല. അധിക സെക്യൂരിറ്റി ഡിപ്പോസിറ്റും ഈടാക്കില്ല. ഈ സൗകര്യം ജനുവരി 31 വരെ ലഭിക്കും. കണക്ടഡ് ലോഡ് ക്രമപ്പെടുത്തുന്നതുമൂലം വോൾേട്ടജ് ഉയർന്ന തലത്തിലേക്ക് മാറുകയും വിതരണ ശൃംഖല ശക്തിപ്പെടുത്തേണ്ടിവരുകയും ചെയ്താല്‍ അതിനുള്ള ചെലവ് ഉപഭോക്താവ് വഹിക്കേണ്ടിവരും. ഉപഭോക്താവി​െൻറ പേരിലോ മേൽവിലാസത്തിലോ തിരുത്തലിന് വെള്ള പേപ്പറില്‍ അപേക്ഷയും അതുമായി ബന്ധപ്പെട്ട പ്രസ്താവനയും നൽകിയാൽ മതിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.