തിരുവനന്തപുരം: ആലപ്പുഴ ഗവ. ആയുര്‍വേദ പഞ്ചകര്‍മ ആശുപത്രി സൂപ്പര്‍ സ്‌പെഷാലിറ്റി ആക്കുന്നതിെൻറ ഭാഗമായി മുടങ്ങിക്കിടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് 5,34,68,286 രൂപയുടെ പുനര്‍ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ. ഫൗണ്ടേഷന്‍ ജോലികളും ആദ്യനിലയുടെ കുറച്ച് ഭാഗങ്ങളും മാത്രമാണ് മുമ്പ് പൂര്‍ത്തിയായത്. എല്ലാ അപാകതകളും പരിഹരിച്ചാണ് വീണ്ടും നിര്‍മാണം തുടങ്ങാന്‍ അനുമതിനല്‍കിയത്. ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനകരമാകുന്നവിധമാണ് പഞ്ചകര്‍മ ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി സൗകര്യങ്ങളൊരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.