പാച്ചല്ലൂരിൽ വീട്ടിൽ മോഷണം; ഗൃഹോപകരണങ്ങളാണ് കവർന്നത്​സമീപത്തെ പ്ലേ സ്​കൂളിൽ മോഷണശ്രമവും നടന്നു

കോവളം: പാച്ചല്ലൂരിൽ വീട്ടിൽ മോഷണവും സമീപത്തെ പ്ലേസ്കൂളിൽ മോഷണശ്രമവും നടന്നു. പാച്ചല്ലൂർ രഹന കോേട്ടജിൽ ദിൽഷാദി​െൻറ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം അർധരാത്രിയിൽ മോഷണം നടന്നതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സമീപത്തെ പ്ലേസ്കൂളി​െൻറ യോഗ സ​െൻററിലാണ് മോഷണശ്രമം നടന്നത്. ദിൽഷാദി​െൻറ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഗൃഹോപകരണങ്ങളാണ് കവർന്നത്. കവർച്ച നടന്ന വീടി​െൻറ ഉടമ വിദേശത്താണ്. ഇയാളുടെ അടുത്ത ബന്ധുക്കളാണ് ഇവിടെ കഴിയുന്നത്. കഴിഞ്ഞ ദിവസം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീടി​െൻറ താഴത്തെ നിലയിലെ പിറകുവശത്തെ ജനാല ഗ്ലാസ് പൊട്ടിച്ചശേഷം ജനൽ കമ്പി വളച്ച് അകത്തുകടക്കുകയായിരുന്നു. സ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം പൂങ്കുളത്തെ സ്വകാര്യ സ്കൂളിൽ മോഷണം ശ്രമം നടന്നതായും മോഷ്ടാവി​െൻറ ചിത്രം സി.സി ടി.വി കാമറയിൽ പതിഞ്ഞതായും സൂചനയുണ്ട്. ഇരു സംഭവങ്ങളിലും ഒരേ പ്രതികളാണോയെന്നും കോവളം പൊലീസ് അന്വേഷിച്ചു വരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.