കഴക്കൂട്ടം: ശ്രീകാര്യം മുസ്ലിം ജമാഅത്ത് ആക്ഷൻ കൗൺസിൽ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ലൈറ്റ് മെട്രോയുടെയും മേൽപാലത്തിെൻറയും പേരിൽ ശ്രീകാര്യം മുസ്ലിം ജമാഅത്തിെൻറ പതിനഞ്ചര സെൻറ് ഭൂമി ഏകപക്ഷീയമായി ഏറ്റെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. സ്ത്രീകളുടെ നമസ്കാര പള്ളി, ഖബർസ്ഥാൻ, ഷോപ്പിങ് ക്ലോപ്ലക്സ് മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവ ഇത് കാരണം പൊളിച്ചുമാറ്റേണ്ട അവസ്ഥയാണ്. നിലവിൽ പള്ളിയുടെ എതിരെയുള്ള സ്ഥലത്ത് കല്ലിടൽ നടപടികൾ നടക്കുകയാണ്. പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് 14.5 മീറ്ററും പള്ളിയുടെ എതിർവശത്തെ ഭൂമിയിൽനിന്ന് ഏഴ് മീറ്റർ മാത്രം എടുക്കുന്നെന്നാണ് ജമാഅത്ത് അംഗങ്ങളുടെ പരാതി. എന്നാൽ വളവ് നേരെയാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു അലൈയ്മെൻറ് ഉണ്ടാക്കിയതെന്നാണ് അധികൃതർ പറയുന്നത്. തുല്യനീതി ആവശ്യം ഉന്നയിച്ച് ജമാഅത്ത് ആക്ഷൻ കൗൺസിൽ നേരത്തെ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. സ്ഥലം എം.എൽ.എയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ നേരിട്ട് ജമാഅത്തിലെത്തി ആക്ഷൻ കൗൺസിലുമായി ചർച്ചനടത്തുകയും വേണ്ടത് ചെയ്യാമെന്ന മന്ത്രിയുടെ ഉറപ്പിൻമേൽ പ്രക്ഷോഭം നിർത്തിവെച്ചു. തുടർന്ന് മന്ത്രി ജി. സുധാകരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയും ജമാഅത്തിെൻറ ആവശ്യം പരിഹരിക്കാമെന്ന ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ മന്ത്രിമാരുടെ ഉറപ്പിന് വിരുദ്ധമായി റോഡ് വികസനത്തിനുള്ള നടപടികൾ നടക്കുന്നതിനാലാണ് ആക്ഷൻ കൗൻസിൽ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച ശ്രീകാര്യത്ത് പ്രതിഷേധറാലി സംഘടിപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.