പെരുമാതുറ കൂട്ടായ്മ സൗജന്യ തയ്യൽ പരിശീലനം ഉദ്ഘാടനം ചെയ്തു

കഴക്കൂട്ടം: പെരുമാതുറ കൂട്ടായ്മ ജൻശിക്ഷൺ സൻസ്ഥാ​െൻറയും പഞ്ചായത്ത്‌ സാക്ഷരത സമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന തയ്യൽ പരിശീലനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് എസ്. ഡീന ഉദ്‌ഘാടനം ചെയ്തു. കൂട്ടായ്മ കൺവീനർ ടി.എം. ബഷീർ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീഹ, സൗമ്യ, പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡൻറ് എം. അബ്ദുൽ വാഹിദ് ഗാന്ധിയൻ ഉമർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ സാക്ഷരത സമിതി പ്രേരക് ശൈലജ സ്വാഗതവും കൂട്ടായ്മ എക്സിക്യൂട്ടിവ് അംഗം എ.എം. ഇക്ബാൽ നന്ദിയും പറഞ്ഞു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായി മാടൻവിള റോഡിലെ കൂട്ടായ്മ ഓഫിസിലാണ് പരിശീലനം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.