തിരുവനന്തപുരം: പ്രളയദുരന്തം വിെട്ടാഴിഞ്ഞെങ്കിലും കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധത്തിര. ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച 10,000 രൂപ ഭൂരിപക്ഷത്തിനും ലഭിച്ചില്ലെന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. അതേസമയം, ആരോപണങ്ങൾ തള്ളാതെ, അർഹർക്ക് ആനൂകുല്യം വാങ്ങി നൽകാൻ ഇടപെടാമെന്ന് മേയർ വി.കെ. പ്രശാന്തിെൻറ പ്രതികരണത്തോടെ രംഗം ശാന്തമായി. കൗൺസിൽ യോഗം തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ്-ബി.െജ.പി കൗൺസിലർമാരാണ് വിഷയം കൗൺസിലെ ശ്രദ്ധയിൽ പെടുത്തിയത്. കിള്ളിയാർ കവിഞ്ഞൊഴുകിയതിനെ തുടർന്ന് വലിയശാല വാർഡിൽ 400 ഒാളം വീടുകളിൽ വെള്ളം കയറിയെന്നും 125 പേർ ക്യാമ്പുകളിൽ പാർത്തെന്നും കൗൺസിലർ ലക്ഷ്മി പറഞ്ഞു. എന്നാൽ, 11 പേർക്ക് മാത്രമാണ് 10,000 രൂപ ധനസഹായം കിട്ടിയത്. നഷ്ടെപ്പട്ട വീട്ടുസാധനങ്ങൾ വാങ്ങുന്നതിന് കുടുംബശ്രീ വഴിയേർപ്പെടുത്തിയ ഒരു ലക്ഷം രൂപക്കുള്ള അർഹതക്കും മാനദണ്ഡമാക്കിയത് '10,000 രൂപ കൈപ്പിയവർ'എന്നതാണ്. ഇതോടെ ഭൂരിഭാഗത്തിനും ഇൗ ആനൂകൂല്യം നഷ്ടപ്പെട്ടു. മാത്രമല്ല ഒരു ലക്ഷം അനുവദിച്ചവർക്കുതന്നെ പലിശ ഒഴിവാക്കി 76,000 രൂപയാണ് കിട്ടിയതെന്നും ഇവർ പറഞ്ഞു. ജഗതി വാർഡിൽ കിള്ളിയാറിെൻറ കരകളിൽ താമസിക്കുന്ന ഇടപ്പഴഞ്ഞി മുതൽ കണ്ണേറ്റുമുക്കു വരെയുള്ള ഭാഗത്ത് 542 വീടുകളിൽ കഴിഞ്ഞ പ്രളയ സമയത്ത് വെള്ളം കയറി നാശനഷ്ടമുണ്ടായെന്നാണ് കണക്ക്. എന്നാൽ, ഇതിൽ 122 പേർക്കു മാത്രമേ സർക്കാർ സഹായമായി 10,000 രൂപ കിട്ടിയിട്ടുള്ളൂവെന്നും കൗൺസിലിൽ വിമർശനമുയർന്നു. കാലടി വാർഡിൽ കരമനയാറ്റിെൻറ വശങ്ങളിലുള്ള 386 വീടുകൾക്ക് നാശനഷ്ടമുണ്ടായെങ്കിലും 36 പേർക്കു മാത്രമാണ് സഹായം ലഭിച്ചത്. അർഹരായ ആളുകൾക്ക് ആനുകൂല്യം കിട്ടിയില്ലെന്ന് മാത്രമല്ല, അനർഹരെ ഉൾപ്പെടുത്തിയെന്ന് കൗൺസിലർ ബീമാപള്ളി റഷീദ് ആരോപിച്ചു. പ്രളയത്തിന് മുമ്പ് തകർന്ന വീടുകൾ കൂടി പ്രളയനഷ്ടത്തിെൻറ കണക്കിൽ ഉൾപ്പെടുത്തി. പ്രളയദുരിതാശ്വാസത്തിനായി എത്ര തുക സമാഹരിച്ചുവെന്നത് വ്യക്തമാക്കാൻ സർക്കാറിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, കോർപറേഷൻ പരിധിയിലെ 1561 പേർക്ക് സർക്കാർ സഹായം കൈമാറിയിട്ടുണ്ടെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. കുടുംബശ്രീ വായ്പയിൽനിന്ന് പലിശ ഈടാക്കിയത് പരിശോധിക്കാമെന്നും മേയർ ഉറപ്പു നൽകി. പ്രളയത്തിൽ തകർന്ന റോഡുകൾ അറ്റകുറ്റപ്പണി നടക്കുന്നില്ലെന്ന് മുൻ നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷൻ ആർ. സതീഷ് കുമാർ ആരോപിച്ചു. ജോൺസൺ ജോസഫ്, തിരുമല അനിൽ, വിജയൻ, സിനി, ഷീജ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.