കണിയാപുരം: ഗവ.യു.പി സ്കൂളിൽ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. നെഹ്റു തൊപ്പിയും പനിനീർ പൂക്കളുമായി ചാച്ചായുടെ വേഷത്തിൽ ഒത്തുകൂടിയ കുട്ടികൾ വർണ ബലൂണുകൾ പറത്തിയും മധുരംവിളമ്പിയും ആശംസകൾ കൈമാറി. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന നെഹ്റു ക്വിസ്, ചാച്ചാജി പതിപ്പുകൾ തയാറാക്കൽ, പ്രസംഗം, ചിത്രംവര, സംഗീതശിൽപം, നൃത്താവതരണങ്ങൾ തുടങ്ങിയവ ആഘോഷത്തിന് മാറ്റ് കൂട്ടി. ദിനാചരണത്തിെൻറ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പൊടിമോൻ അഷ്റഫ് നിർവഹിച്ചു. എസ്.എം.സി ചെയർമാൻ ഷിറാസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പുഷ്ക്കലാമ്മാൾ സ്വാഗതം പറഞ്ഞു. സ്കൂൾ ലീഡർ വൃന്ദ, സായൂജ, ആർഷ അൽസാന, സുഹാന എന്നിവർ ശിശുദിനസന്ദേശം നൽകി. സാജിതാബീവി, കുമാരി ബിന്ദു, സ്നിഗ്ധ സേനൻ, ലസിത, ഷമീന, കുമാരി ലൈല, ഷെറിൻ എം. അമീർ, മനോജ്, ഷഹദിൻഷ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.