കൂട്ടനടത്തം

പാറശ്ശാല: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് സരസ്വതി ഹോസ്പിറ്റൽ സംഘടിപ്പിച്ച കൂട്ടനടത്തം ഡെപ്യൂട്ടി കമീഷണർ ആർ. ആദിത്യ ഫ്ലാഗ്ഓഫ് ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. സരസ്വതി കിഡ്നി ഫൗണ്ടേഷ​െൻറ ഉദ്ഘാടനം വി. മുരളീധരൻ എം.പിയും സരസ്വതി ബാരിയാട്രിക്ക് ക്ലബി​െൻറ രണ്ടാംവാർഷികവും പഠനസഹായ വിതരണവും കെ. ആൻസലൻ എം.എൽ.എയും നിർവഹിച്ചു. എ.ടി. ജോർജ്, ടി.കെ.എ. നായർ, ജോയ്മോൻ, ഡോ. എസ്.കെ. അജയകുമാർ, ഡോ. എം.ജി. ബിന്ദു, ഡോ. യോഗനാഥൻ നമ്പൂതിരി, ഡോ. ഉണ്ണികൃഷ്ണൻ, എസ്. സുരേഷ്, പി.പി. ഷിജു, വൈ. സതീഷ്, അയിര ശശി എന്നിവർ സംസാരിച്ചു. പ്രമേഹദിനത്തോടനുബന്ധിച്ച് സൗജന്യ പ്രമേഹ രോഗനിർണയവും പാദപരിശോധനയും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.