ഹോട്ടൽ പരിശോധന; 10,000 രൂപ പിഴചുമത്തി

തിരുവനന്തപുരം: കോർപറേഷൻ നന്തൻകോട് വാർഡിൽ പ്രവർത്തിക്കുന്ന ഇറാനി ഹോട്ടലിൽ കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുക്കുകയും 10,000 രൂപ പിഴചുമത്തുകയും ചെയ്തു. ഹോട്ടലുകളിൽ ഭക്ഷണ പദാർഥങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർ അലക്ഷ്യമായി പ്രവർത്തിക്കുന്നത് കാരണം പാചകംചെയ്ത ഭക്ഷണ പദാർഥങ്ങളിൽ മറ്റുവസ്തുക്കൾ കിടക്കുന്നത് ശ്രദ്ധയിൽപെട്ടു. ഹോട്ടലുകളിൽ പരിശോധന തുടരുമെന്ന് കോർപറേഷൻ സെക്രട്ടറി അറിയിച്ചു. സ്ക്വാഡിന് നന്തൻകോട് ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മിനു, രാഖിരഘുനാഥ്, അജി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.