repeat വർക്കല: പഴവർഗങ്ങൾ ഉപയോഗിച്ച് പഴവർഗ സംസ്കരണത്തിലും കേക്ക് നിർമാണത്തിലും പരിശീലനം നൽകുന്നു. നാഷനൽ സ്കിൽഡ് െഡ വലപ്മെൻറ് ബോർഡും സ്വദേശി ഗ്രാമവികസന കേന്ദ്രവും സംയുക്തമായാണ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത്. ചോക്ലേറ്റ്, വാനില, മാർബിൾ, ഈത്തപ്പഴം, ബ്ലാക്ക് ഫോറസ്റ്റ്, ചക്ക കേക്ക് എന്നിവയിലാണ് പരിശീലനം. 15 മുതൽ 17വരെ തീയതികളിൽ രാവിലെ 10 മുതൽ നാലുവരെയാണ് പുന്നമൂട് ഹൃഷികേശ ക്ഷേത്രത്തിലാണ് ക്ലാസ്. ഫോൺ. 9544740831. ● കഥകളി വർക്കല: അരങ്ങിെൻറ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട് 4.30ന് പുന്നമൂട് ഹൃഷികേശ ക്ഷേത്രം ഓഡിറ്റോറിയത്തിൽ സ്വയംവരം കഥകളി നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ● അമ്പതാം വാർഷികവും പൂർവവിദ്യാർഥി അധ്യാപക സംഗമവും വർക്കല: സമാന്തര വിദ്യാഭ്യാസരംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ വർക്കല സാഗർ കോളജ് സുവർണ ജൂബിലി ആഘോഷം 24ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും നടക്കും. സംഗമത്തിൽ സാഗർ കോളജ് പ്രിൻസിപ്പൽ എം. കൃഷ്ണനെ ഗുരുശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കും. കലാപരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9745315919 നമ്പറിൽ ബന്ധപ്പെടണം. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ നിയാസ് എ. സലാം, എം. സുരേഷ് ബാബു, എസ്. മോഹൻകുമാർ, സി.വി. വിജയകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.