നെടുമങ്ങാട്: ജില്ല ആശുപത്രിയിൽ ചികിത്സക്കെത്തിയ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. നെടുമങ്ങാട് ശിവമംഗലത്തു രവീന്ദ്രൻ (68), കുന്നത്തുകോണം മേക്കുംകര പുത്തൻവീട്ടിൽ മനോജ് (34 ), പനയമുട്ടം പി.എം.കെ ഹൗസിൽ പ്രശാന്ത് (35 ), തെങ്ങുംകോട് വാഴപണയിൽ വീട്ടിൽ ലത (34 ) എന്നിവർക്കാണ് കടിയേറ്റത്. കഴിഞ്ഞദിവസം രാവിലെ ജില്ല ആശുപത്രിയിൽ ചികിത്സക്കെത്തിയതായിരുന്നു ഇവർ. ആശുപത്രി വളപ്പിലുണ്ടായിരുന്ന പട്ടിയാണ് കടിച്ചത്. പട്ടിക്ക് പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്ന് തല്ലിക്കൊന്നു. കടിയേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി വളപ്പിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ രോഗികളെ ആക്രമിക്കുന്നത് പതിവാണ്. നിരവധി തവണ ശ്രദ്ധയിൽപെടുത്തിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് രോഗികൾ പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിെൻറ മുന്നിലും നായ്ക്കൾ താവളമടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.