തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡിലേക്ക് ഒഴിവു വന്ന പട്ടികവിഭാഗത്തിെൻറ പ്രതിനിധിയായി അഡ്വ. എൻ. വിജയകുമാറിനെ നിയോഗിക്കാൻ സി.പി.എമ്മിൽ ധാരണ. മലബാർ ദേവസ്വം ബോർഡ് ചെയർമാനായി ഒ.കെ. വാസുവിന് രണ്ടാമതും അവസരം നൽകും. ഇൗ മാസം തുടങ്ങുന്ന നിയമസഭ സേമ്മളനത്തിൽ രണ്ടുപേരെയും തെരഞ്ഞെടുക്കും. 27നാണ് നാമനിർദേശം സമർപ്പിക്കേണ്ട അവസാന തീയതി. 29നാണ് തെരഞ്ഞെടുപ്പ്. നിയമസഭയിലെ ഹിന്ദു എം.എൽ.എമാർക്കാണ് വോട്ടവകാശം. സെക്രേട്ടറിയറ്റിൽ അഡീഷനൽ സെക്രട്ടറിയായിരുന്ന തിരുവനന്തപുരം സ്വദേശി വിജയകുമാർ വിവരാവകാശ കമീഷൻ സെക്രട്ടറിയായാണ് വിരമിച്ചത്. നിലവിൽ സി.പി.എം തിരുവല്ല ലോക്കൽ കമ്മിറ്റി അംഗമാണ്. 2005 ലെ ഉമ്മൻ ചാണ്ടി സർക്കാർ പിരിച്ചുവിട്ട വിജയകുമാറിനെ വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ കാലത്താണ് തിരികെ സർവിസിൽ പ്രവേശിപ്പിച്ചത്. 2001ലെ ഇ.കെ. നായനാർ സർക്കാറിെൻറ അവസാന കാലത്ത് നടന്ന ദേശീയ പണിമുടക്കിൽ സെക്രേട്ടറിയറ്റിൽ കോൺഗ്രസ് അനുകൂല സംഘടനാ പ്രവർത്തകരുമായുണ്ടായ തർക്കത്തിലും സംഘർഷത്തിലും വിജയകുമാർ ഉൾപ്പെടെ ഏഴ് ഇടത് സംഘടനാ പ്രവർത്തകർക്ക് എതിരെ കേസ് നിലവിലുണ്ടായിരുന്നു. 2005 ജനുവരിയിൽ കോടതി വിജയകുമാർ ഉൾപ്പെടെ ഏഴു പേരെ ശിക്ഷിച്ചു. അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ ഇവരെ സർവിസിൽനിന്ന് പിരിച്ചുവിട്ടു. എന്നാൽ, 2006 ൽ അധികാരത്തിൽ വന്ന വി.എസ് സർക്കാർ രണ്ടാം മാസംതന്നെ ഉത്തരവ് ഭേദഗതി വരുത്തി വിജയകുമാർ ഉൾപ്പെടെയുള്ളവരെ തിരിച്ചെടുത്തു. സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗമായ മുൻ ബി.ജെ.പി നേതാവ് കൂടിയായ ഒ.കെ. വാസുവിന് രണ്ടാമതും അവസരം നൽകാനായി സർക്കാർ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഇൗ സർക്കാർ അധികാരത്തിൽ വന്നശേഷം യു.ഡി.എഫ് പ്രതിനിധികളെ ബോർഡിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി ഭരണസമിതി കാലാവധി മൂന്നു വർഷത്തിൽനിന്ന് രണ്ടു വർഷമാക്കി ദേവസ്വം നിയമത്തിൽ ഭേദഗതിയും കൊണ്ടുവന്നു. അങ്ങനെ യു.ഡി.എഫ് പ്രതിനിധികളായ പ്രയാർ ഗോപാലകൃഷ്ണെൻറയും അജയ് തറയിലിെൻറയും കാലാവധി രണ്ടുവർഷംകൊണ്ട് അവസാനിച്ചു. ആ ഭേദഗതിയെ തുടർന്ന് ഇൗ സർക്കാർ നിയോഗിച്ച കെ. രാഘവന് രണ്ടുവർഷം മാത്രമേ അംഗമായി തുടരാനായുള്ളൂ. ഒക്ടോബറിൽ കാലാവധി അവസാനിച്ചു. തുടർന്നാണ് ഇപ്പോൾ പുതിയ അംഗത്തെ നിയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.