കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരപരിക്ക്

പുനലൂർ: റോഡിലെ കുഴിയിൽ വീണ കാർ നിയന്ത്രണംവിട്ട് സ്കൂട്ടറിലിടിച്ചു. സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. കോട്ടുക്കൽ സ്വദേശി പി. അജയകുമാറിനെ (44) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് പുനലൂർ-അഞ്ചൽ റോഡിൽ അടുക്കളമൂല ലൂർദ് മാത പള്ളിക്ക് സമീപമായിരുന്നു അപകടം. കോട്ടുക്കൽ നിന്ന് പുനലൂരിലേക്ക് വരികയായിരുന്നു അജയകുമാർ. എതിരെവന്ന സ്കോർപിയോ റോഡിലെ കുഴി ഒഴിയാൻ നേരത്ത് ഇടിച്ചു സ്കൂട്ടറിന് മുകളിലേക്ക് മറിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.