വെള്ളാറിൽ വാഹനാപകടം; ഒരാൾ മരിച്ചു

കോവളം: വെള്ളാറിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. രണ്ട് കാറുകൾ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് എതിരെവന്ന സ്കൂട്ടറിലും ബൈക്കിലും ഇടിക്കുകയും ബൈപാസി​െൻറ വശങ്ങളിലേക്ക് മറിയുകയുമായിരുന്നു. അപകടത്തിൽ പൂന്തുറ സ്വദേശി അർല​െൻറാണ് (40) മരിച്ചത്. അർല​െൻറി​െൻറ ഭാര്യ ഐദ (35), ഒന്നരവയസ്സുള്ള കുട്ടി, പുഞ്ചക്കരി സ്വദേശി നിക്സൻ, മണക്കാട് സ്വദേശി ഹരീഷ് എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.