ഡോ. ആസാദ്​ അറിവിെൻറ ലോക​ത്തേക്ക്​ രാജ്യത്തെ നയിച്ചു -ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്ത് രാജ്യത്തെ അറിവി​െൻറ ലോകത്തേക്ക് നയിച്ചത് േഡാ. അബുൽ കലാം ആസാദായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുേമ്പാൾ കേരളമടക്കം ചില സ്ഥലങ്ങൾ മാത്രമാണ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നത്. മുൻമന്ത്രി വി.സി. കബീർ രചിച്ച അബുൽ കലാം ആസാദി​െൻറ ജീവചരിത്ര ഗ്രന്ഥമായ 'അണയാത്ത കനൽ' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ സ്പീക്കർ എം. വിജയുകുമാർ പുസ്തകം ഏറ്റുവാങ്ങി. ദേശീയരാഷ്ട്രീയം ഭയാനകമായ ഇൗ കാലഘട്ടത്തിൽ ആസാദിനെപ്പോലുള്ള മതേതരവാദികളുടെ ആശയം പ്രസക്തമാണെന്നും വിജയകുമാർ പറഞ്ഞു. ഗാന്ധിദർശനം സമിതി വൈസ് പ്രസിഡൻറ് കമ്പറ നാരായണൻ അധ്യക്ഷത വഹിച്ചു. ഡോ. രമേഷ്കുമാർ, ഹരിഗോവിന്ദൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ, ബിന്നി സാഹിതി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.