'വീ ദ പീപ്പിൾ' കൂട്ടായ്മ

തിരുവനന്തപുരം: 'ഭരണഘടന സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന 'വി ദ പീപിൾ' സംഗമം ചൊവ്വാഴ്ച രാവിലെ 10.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. ഉൗരാളി ബാൻഡി​െൻറ സംഗീത പരിപാടിയോടെ സംഗമം ആരംഭിക്കും. ഭരണഘടനയുടെയും ജനാധിപത്യത്തി​െൻറയും ആഘോഷം എന്ന പേരിൽ അരങ്ങേറുന്ന സംഗമത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലി ജനങ്ങൾ മജന്ത നിറമുള്ള ബലൂൺ കൈയിൽ ബന്ധിച്ച് ആകാശത്തേക്ക് ഉയർത്തിപ്പിടിക്കും. ഒരു ദിവസം നീളുന്ന പരിപാടിയിൽ ഗ്രാവിറ്റി ബാൻഡ്, ആപ്റ്റ് തിയറ്റർ ഗ്രൂപ്പി​െൻറ നാടകം, ജയചന്ദ്രൻ കടമ്പനാടും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ, മാനവീയം ഗീതങ്ങൾ തുടങ്ങിയവ അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.