ലിംഗസമത്വം സ്ത്രീകളുടെ അവകാശമെന്ന് നവോത്ഥാന സംവാദം

തിരുവനന്തപുരം: ക്ഷേത്രപ്രവേശനവിളംബരത്തി​െൻറ 82ാം വാര്‍ഷികത്തോടനുബന്ധിച്ച് വി.ജെ.ടി ഹാളിൽ 'നവോത്ഥാനം: സ്ത്രീസമൂഹം, പൗരാവകാശം' വിഷയത്തില്‍ സംവാദം നടന്നു. കേളത്തെ ഇരുണ്ട കാലത്തേക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് മോഡറേറ്ററായിരുന്ന മാധ്യമ പ്രവര്‍ത്തക ഗീതാനസീര്‍ പറഞ്ഞു. ചരിത്രത്തെ വെറുതെ വായിക്കുന്നതിനു പകരം രാഷ്ട്രീയവായന നടത്തേണ്ട കാലമാണിതെന്നും പറഞ്ഞു. ആയിരക്കണക്കിന് മനുഷ്യര്‍ നടത്തിയ പോരാട്ടങ്ങളിലൂടെയാണ് ആധുനിക കേരളം രൂപപ്പെട്ടതെന്ന് ചലച്ചിത്ര സംവിധായിക വിധു വിന്‍സൻറ് പറഞ്ഞു. ഭരണഘടനയില്‍ പറയുന്ന ലിംഗസമത്വം നടപ്പാക്കാന്‍പോലും കഴിയാത്ത തരത്തില്‍ കേരളം മാറുന്നത് പഴയ ആധിപത്യത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് മാധ്യമപ്രവര്‍ത്തക എം.എസ്. ശ്രീകല പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. സരിത സ്വാഗതവും അസിസ്റ്റൻറ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അഞ്ജിത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.