കളിചിരി നിലച്ച അംഗൻവാടിയിൽ ചലമനറ്റ്​ ശിവന്യ

ആറ്റിങ്ങൽ: അപകടത്തിൽ വിട്ടുപിരിഞ്ഞ ശിവന്യക്ക് സഹപാഠികളായ കുരുന്നുകളുടെ യാത്രാമൊഴി. തിങ്കളാഴ്ച രാവിലെ അംഗൻവാടിയില്‍ പോകാനുള്ള ഉത്സാഹത്തിലായിരുന്നു ശിവന്യ. ഓട്ടോവരുന്നതും കാത്തുനില്‍ക്കുമ്പോഴാണ് പാഞ്ഞുവന്ന കാര്‍ ആ കുരുന്നുജീവന്‍ തട്ടിയെടുത്തത്. കൂട്ടുകാരുടെയും ബന്ധുക്കളുടെയും കൺമുന്നിലായിരുന്നു അപകടം. ചോരയില്‍കുളിച്ച് വീണ ശിവന്യയെ വാരിയെടുത്തുകൊണ്ട് കിട്ടിയ വാഹനത്തില്‍ കയറി ആശുപത്രിയിലേയ്ക്ക് പായുകയായിരുന്നു. എന്നാല്‍, ആശുപത്രിയിലെത്തും മുമ്പ് പ്രാണന്‍വെടിഞ്ഞിരുന്നു. അവനവഞ്ചേരി ഗവ. സ്‌കൂളിനടുത്ത് പ്രവര്‍ത്തിക്കുന്ന അംഗൻവാടിയിലാണ് ശിവന്യ പഠിച്ചിരുന്നത്. അധ്യാപികയും ആയയുമെല്ലാം ദുഃഖം താങ്ങാനാകാതെ െപാട്ടിക്കരഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇവിടെ പൊതുദര്‍ശനത്തിനുെവച്ച മൃതദേഹത്തില്‍ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.