ദേശീയപാത സ്ഥലമെടുപ്പ്; കല്ലമ്പലം ജങ്​ഷനിലെ സർ​േവ നടപടി പുനരാരംഭിച്ചു

കല്ലമ്പലം: ശക്തമായ പ്രതിഷേധത്തിനും ഇടവേളക്കും ശേഷം കല്ലമ്പലത്ത് ദേശീയപാത വികസനത്തിന് സ്ഥലം നിർണയിച്ച് കല്ലിടാനുള്ള ജോലികൾ തുടങ്ങി. തിങ്കളാഴ്ച രാവിലെ 9.30നാണ് ദേശീയ പാത അതോറിറ്റി ദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമെത്തി കല്ലിടാനുള്ള ജോലികൾ തുടങ്ങിയത്. വ്യാപാരികളും വസ്തു ഉടമകളും കരിങ്കൊടി കാട്ടി പ്രതിഷേധിച്ചെങ്കിലും സംഘർഷാവസ്ഥയുണ്ടായില്ല. പ്രതിഷേധത്തിനിടയിലും നടപടിക്രമങ്ങൾ നടന്നു. കഴക്കൂട്ടം സ്െപഷൽ തഹസിൽദാർ മനോജ്, ഡെപ്യൂട്ടി തഹസിദാർ നിഷ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി സ്ഥലമേറ്റെടുക്കൽ നടപടികൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ രണ്ടിന് കല്ലമ്പലത്ത് സർവേ നടപടി തുടങ്ങിയപ്പോൾ പ്രതിഷേധമുണ്ടായിരുന്നു. ജങ്ഷന് സമീപം എത്തിയപ്പോഴാണ് വ്യാപാരികളും നാട്ടുകാരും ചേർന്ന് പ്രതിഷേധിച്ചത്. ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത് നിന്ന് കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരുന്നതാണ് പ്രശ്നമായി വ്യാപാരികൾ പറഞ്ഞത്. തുടർന്ന് ഏഴിന് രാവിലെ 11ന് സബ് കലക്ടർ അമ്പിശേഖറുടെ നേതൃത്വത്തിൽ വ്യാപാരികളുമായി ചർച്ച നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ 11 ഓടെ എത്തിയ ഉദ്യോഗസ്ഥ സംഘം മുൻനിശ്ചയിച്ച പ്രകാരം തന്നെ സർേവ പുനരാരംഭിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.