കേരളത്തിലെ അവസാന ഇടതുപക്ഷ മുഖ്യമന്ത്രിയായിരിക്കും പിണറായി -വി.എസ്. ശിവകുമാർ

കിളിമാനൂർ: കേരളത്തിലെ അവസാനത്തെ ഇടതുപക്ഷ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. 'വിശ്വാസം സംരക്ഷിക്കുക, വർഗീതയെ തുരത്തുക' മുദ്രാവാക്യങ്ങളുയർത്തി കെ.പി.സി.സി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി പ്രചാരണവിഭാഗം ചെയർമാൻ കെ. മുരളീധരൻ നടത്തുന്ന തെക്കൻമേഖല പദയാത്രക്ക് കിളിമാനൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഹിന്ദുമത വിശ്വാസങ്ങളെ വെല്ലുവിളിക്കുകയാണ് പിണറായി വിജയനും പാർട്ടിയും. ശബരിമലയെ രാഷ്ട്രീയവത്കരിക്കുന്ന ആർ.എസ്. എസും ബി.ജെ.പിയും തെരഞ്ഞെടുപ്പിലേക്കുള്ള കച്ചിത്തുരുമ്പായി വിഷയത്തെ കാണുകയാണ്. നിരീശ്വരവാദികളുടെ താൽപര്യങ്ങളെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് മണ്ഡലം പ്രസിഡൻറ് എം.കെ. ഗംഗാധര തിലകൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, ജനറൽ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്, എൻ. സുദർശനൻ, ജയകുമാർ, എ. ഷിഹാബുദ്ദീൻ, നളിനാക്ഷൻ, അടയമൺ മുരളീധരൻ, ആലപ്പാട് ജയകുമാർ, ജി. ഹരികൃഷ്ണൻ നായർ, നിസാമുദ്ദീൻ, വിഷ്ണുരാജ്, ഗിരി കൃഷ്ണൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.