മൈബൈൽ അദാലത്തും നിയമ ബോധവത്​കരണവും

പാലോട്: താലൂക്ക് ലീഗൽ സർവിസ് സൊസൈറ്റിയും നെടുമങ്ങാട് ബാർ അസോസിയേഷനും നന്ദിയോട് എസ്.കെ.വി ഹയർ സെക്കൻഡറി സ്കൂൾ ലിറ്ററസി ക്ലബും ചേർന്ന് നടത്തിയ മൊബൈൽ അദാലത്തും നിയമ ബോധവത്കരണവും സബ് ജഡ്ജ് ടി.ആർ. റീനാ ദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.ആർ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡൻറ് കോലിയക്കോട് മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അഡ്വ. ഉവൈസ്ഖാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. വേണുഗോപാൽ, വാർഡ് അംഗം ഷീജപ്രസാദ്, ഹെഡ്മിസ്ട്രസ് ജി. രജത, സ്കൂൾ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ രമേശ്ചന്ദ്രൻ, ലീഗൽ ലിറ്ററസി ക്ലബ് ജില്ല കോഓഡിനേറ്റർ രാജേന്ദ്രൻ, ലിറ്ററസി ക്ലബ് സ്കൂൾ കോഓഡിനേറ്റർ ചിത്രാരാജ് എന്നിവർ സംസാരിച്ചു. തുടർന്ന് റിട്ട. ജില്ല ജഡ്ജ് സുപ്രഭയുടെ നേതൃത്വത്തിൽ പരാതിപരിഹാര അദാലത്തും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.