രണ്ടിടങ്ങളില്‍ മരം വീണു തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും ശനിയാഴ്ച ഫയര്‍ഫോഴ്‌സിന് വിശ്രമമില്ലാത്ത ദിനം. തുലാവര്‍ഷം കനത്തതോടെ നഗരത്തില്‍ ശനിയാഴ്ച രണ്ടിടങ്ങളില്‍ മരം വീഴുകയും ഒരിടത്ത് പാചകവാതക സിലിണ്ടറിന് ചോര്‍ച്ചയുണ്ടാവുകയും ചെയ്തു. ഇതിപുറെമ കരമനയില്‍ മിണ്ടാപ്രാണിയായ പക്ഷിയെ മരണത്തില്‍നിന്ന് രക്ഷിക്കുകകൂടി ചെയ്താണ് ഫയര്‍ഫോഴ്സ് സംഘത്തിെൻറ മടക്കം. കേശവദാസപുരം വ്യാസനഗര്‍ സിവില്‍സർവിസ് അക്കാദമിക്കുസമീപവും കവടിയാര്‍ നര്‍മദക്കു മുന്നിലുമായിരുന്നു ശനിയാഴ്ച മരങ്ങള്‍ വീണത്. വ്യാസനഗറില്‍ വൈദ്യുതിലൈനിനു മുകളിലൂടെ റോഡിലേക്ക് ചാഞ്ഞുനിന്ന മരങ്ങള്‍ വഴിയാത്രികര്‍ക്കും വാഹനയാത്രികര്‍ക്കും ഭീഷണി സൃഷ്ടിച്ചതോടെ ഗതാഗതം തടഞ്ഞശേഷം ഫയര്‍ഫോഴ്‌സ് ഇടപെട്ട് മരം മുറിച്ചുനീക്കി. മണിക്കൂറോളം പരിശ്രമിച്ചാണ് മരം മുറിച്ചുനീക്കിയത്. കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. കവടിയാറില്‍ നര്‍മദക്കു സമീപം കൂറ്റന്‍ തണല്‍മരം റോഡിലേക്ക് നിലംപൊത്തി ബൈക്ക് യാത്രികരായ രണ്ടുയുവാക്കള്‍ അടിയിൽപെട്ടു. നിസ്സാരപരിക്കേറ്റ ഇവരെ ഫയര്‍ഫോഴ്‌സ് എത്തി മരച്ചില്ലകള്‍ക്കിടയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. പേരൂര്‍ക്കടയില്‍നിന്ന് നഗരത്തിലേക്ക് പോയ രണ്ടുപേരാണ് മരത്തിനടിയിൽപെട്ടത്. ഗതാഗതം നിയന്ത്രിച്ച് കടപുഴകിയ മരം മുറിച്ചുമാറ്റി. ഇതിനിടെയാണ് പഴഞ്ചിറക്ക് സമീപം ഒരുവീട്ടില്‍ ഭാഗത്ത് പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിച്ചത്. പഴഞ്ചിറ ശ്രീനിധിയില്‍ അനില്‍കുമാറിെൻറ വീട്ടിൽ പാചകത്തിനിടെയാണ് സിലിണ്ടറിന് തീപിടിത്തം ഉണ്ടായത്. വീട്ടുകാര്‍ ഭയന്ന് ദൂരേക്ക് ഓടി മാറി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സിലിണ്ടറിലെ തീ കെടുത്തി സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു. വന്‍അഗ്നിബാധയും നാശനഷ്ടവുമാണ് ഇതോടെ ഒഴിവായത്. കരമനയില്‍ പൊതുചന്തയ്ക്കുസമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി കമ്പികളില്‍ കുടുങ്ങിപ്പോയ പ്രാവിനും ഫയര്‍ഫോഴ്‌സ് രക്ഷകരായി. ലൈന്‍കമ്പിയില്‍ കുടുങ്ങി കാലൊടിഞ്ഞ പ്രാവിനെ രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ പി.എം.ജിയിലെ മൃഗാശുപത്രിയിലെത്തിച്ച് അടിയന്തര വൈദ്യസഹായം നല്‍കിയശേഷം തുടര്‍ശുശ്രൂഷകള്‍ക്കായി കൊണ്ടുപോയി. അവശനിലയിലുള്ള പ്രാവിനെ ചെങ്കല്‍ചൂള സ്റ്റേഷന്‍ ഓഫിസില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റേഷന്‍ ഓഫിസര്‍ സി. അശോക്കുമാറിെൻറ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍മാന്‍ ജയകുമാര്‍, ഫയര്‍മാന്‍മാരായ അനീഷ്, രതീഷ്, അരവിന്ദ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ചിത്രവിവരണം: ഫയര്‍ഫോഴ്‌സ് അധികൃതര്‍ രക്ഷപ്പെടുത്തി ചികിത്സ നല്‍കിയശേഷം ഓഫിസില്‍ എത്തിച്ച പ്രാവ് Photo: fireforce
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.